Flash News

കോടതി മുറിയില്‍ റിമാന്റുപ്രതി വനിതാ ഡോക്ടറുടെ കരണത്തടിച്ചു

കോടതി മുറിയില്‍ റിമാന്റുപ്രതി വനിതാ ഡോക്ടറുടെ കരണത്തടിച്ചു
X


കോതമംഗലം: കോടതി മുറിയില്‍ റിമാന്റു പ്രതി വനിത ഡോക്ടറുടെ കരണത്തടിച്ചു. കഞ്ചാവ് കേസിലെ റിമാന്റ് പ്രതി തൃക്കാരിയൂര്‍ കക്കാട്ടുകുടി രാജു ( 62 ) ആണ് ഡോക്ടറെ ആക്രമിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സിനി ഐസക്കിന് നേരേയാണ് ആക്രമണം ഉണ്ടായത്. ഡോക്ടര്‍ ഇയാളുടെ  മുഖത്തേക്ക് സുക്ഷിച്ചു നോക്കിയതില്‍  പ്രകോപിതനായാണ് പ്രതി വനിത ഡോക്ടറെ ആക്രമിച്ചതെന്ന്  പോലിസ് പറഞ്ഞു . ഇന്ന് രാവിലെ പതിനൊന്നരയോടെ കോതമംഗലം കോടതിയിലാണ് സംഭവം. നിന്നിടത്തുനിന്നും പാഞ്ഞടുത്ത പ്രതി കോടതി മുറിയിലെ ബഞ്ചില്‍ ഇരിക്കുകയായിരുന്ന ഡോക്ടറുടെ കരണത്തടിക്കുകയായിരുന്നു. അടികൊണ്ട് വീണ ഡോക്ടറെ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കേസില്‍ സാക്ഷിയായി  എത്തിയ ഡോക്ടര്‍ സിനി കോടതി മുറിക്കുള്ളിലെ പിന്‍ ബഞ്ചില്‍ ഇരിക്കുകയായിരുന്നു. മുന്നില്‍ നില്‍ക്കുന്നത് നേരത്തെ കോടതിയില്‍ അടി ഉണ്ടാക്കിയ പ്രതിയാണെന്നും സൈക്യാട്രി  കേസാണെന്നും  പറഞ്ഞപ്പോള്‍ ആരാണെന്നറിയാന്‍  മുഖത്തേക്കൊന്നു നോക്കിയ സമയത്ത് ഇയാള്‍  വലത്തേ കവിളില്‍ ആഞ്ഞടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. ഡോക്ടറുടെ  മൊഴിയെടുത്ത് മേല്‍ നടപടികള്‍ സ്വീകരിക്കാനും കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it