Flash News

കോടതി പരിസരത്ത് കൊലവിളിനടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒളിവില്‍

കോടതി പരിസരത്ത്  കൊലവിളിനടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒളിവില്‍
X
rss-court

പാലക്കാട്: ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒളിവില്‍. മാധ്യമപ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന്  പോലീസിന് വ്യക്തമായി. വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു ഉള്‍പ്പെടെ മൂന്ന് പേരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെല്ലായിയില്‍ ബിജെപി - സിപിഎം സംഷര്‍ഷത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യം പകര്‍ത്തവെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിരിഞ്ഞത്. ക്യാമറ എറിഞ്ഞുടയ്ക്കുകയും മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഏഷാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാര്‍,റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത്, സിറ്റി ചാനല്‍ ക്യാമറാമാന്‍ അനൂപ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം അക്രമം അപലപനീയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതികള്‍ക്ക് നേരെ പാര്‍ട്ടി നടപടിയെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുമ്മനം രാജശേഖരന്‍ ഒഴിഞ്ഞുമാറി. ബിജെപി-ആര്‍എസ്എസ് ജില്ലാ നേതൃത്വം ഇതുവരെ അക്രമത്തെ അപലപിച്ചിട്ടില്ല.

[related]
Next Story

RELATED STORIES

Share it