kannur local

കോടതി പരിസരത്തെ സംഘര്‍ഷം: 25 പേര്‍ക്കെതിരേ കേസ്‌



കണ്ണൂര്‍: ഇതര മതവിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ വിവാഹിതരായി കോടതിയില്‍ ഹാജരായപ്പോള്‍ വധു-വരന്‍മാരുടെ ബന്ധുക്കള്‍ സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 25 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തു. അര്‍ഷാദ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയും ഹിന്ദു ഐക്യവേദി, ആര്‍എസ്എസ് പ്രവര്‍ത്തകരായ വെള്ളച്ചി സജിത്ത് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് കണ്ണൂര്‍ കോടതി വളപ്പിലാണ് സംഭവം. നീര്‍ച്ചാല്‍ സ്വദേശിയായ യുവാവ് മീങ്കുന്ന് സ്വദേശിനിയായ യുവതിയെയാണ് വിവാഹം ചെയ്തത്. പ്രണയത്തിലായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഇരുവരും ഹാജരായി. വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കോടതി പരിസരത്തെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത് യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദ്യംചെയ്തു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലിസും സ്ഥലത്തെത്തി. തുടര്‍ന്ന് കോടതിവളപ്പില്‍ തടിച്ചുകൂടിയവരെ ഒഴിവാക്കി പോലിസ് ഗേറ്റടച്ചു. യുവാവിനൊപ്പം പോവാന്‍ യുവതി താല്‍പര്യം അറിയിച്ചതോടെ മജിസ്‌ട്രേറ്റ് ഇതിന് അനുമതി നല്‍കി. തുടര്‍ന്ന് പോലിസ് കാവലിലാണ് ഇരുവരും മടങ്ങിയത്.
Next Story

RELATED STORIES

Share it