kozhikode local

കോടതി പരിസരത്തുവച്ച് പ്രതിക്ക് നേരെ ആക്രമണം

കോഴിക്കോട്: കോടതി പരിസരത്തുവച്ച് പ്രതിയെ എട്ടംഗസംഘം ആക്രമിച്ചു. പെരിങ്ങളം മണ്ണംപറമ്പത്ത് ഷിജു എന്ന ടിങ്കു (24)ആണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ സെഷന്‍സ് കോടതിക്കു മുന്നിലെ എടിഎം കൗണ്ടറിന് സമീപം വച്ചായിരുന്നു ആക്രമണം. അക്രമിസംഘത്തിന്റെ പിടിച്ചുപറിയും കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള വിവരം പോലിസിന് കൈമാറിയതിലുള്ള വിരോധം വച്ചാണ് ആക്രമണമെന്ന് ഷിജു ടൗ ണ്‍ പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മെഡിക്കല്‍ കോളജ് പോലിസിലെ ഒരു കവര്‍ച്ചാകേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയതായിരുന്നു ഷിജു. രണ്ട് യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഷിജു പോലിസിനോട് പറഞ്ഞു. കണ്ണന്‍, മുത്തു ഇയാളുടെ ഭാര്യ അനു, അമര്‍, ആക്രമത്തിന് ഇരയായ ഷിജുവിന്റെ സുഹൃത്ത് ദിവ്യ, ഡിങ്കോ, വിവേക്, വിഷ്ണു എന്നിവരുള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് മൊഴി. സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് ടൗണ്‍ പ്രിന്‍സിപ്പള്‍ എസ്‌ഐ ആര്‍ രജീഷ് പറഞ്ഞുആക്രമണത്തിനിരയായവനും ആക്രമിച്ചവരും നേരത്തെ വിവിധ സ്‌റ്റേഷനുകളില്‍ പല കേസുകളിലും പ്രതികളാണെന്ന് പോലിസ് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.പോലിസിന് വിവരം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മദ്ധ്യസ്ഥശ്രമം നടത്താമെന്ന് പറഞ്ഞാണ് ഷിജുവിനെ കോടതി വളപ്പില്‍ നിന്ന് റോഡിലേയ്ക്ക് ഇറക്കിക്കൊണ്ടുപോയതെന്ന് പോലിസ് പറഞ്ഞു. സംഘട്ടനത്തിന് പിറകില്‍ 2013 ല്‍ കോവൂര്‍ പെട്രോള്‍പമ്പ് ഉടമയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച സംഭവത്തിലെ പ്രതികള്‍ തമ്മിലുള്ള വൈരാഗ്യമാണെന്നറിയുന്നു. പരിക്കേറ്റ ഷിജു എന്ന ടിങ്കുവും കാക്ക രഞ്ജിത്ത് എന്നയാളും ഒരുമിച്ചായിരുന്നു തട്ടിപ്പറി നടത്തിയിരുന്നത്. ഇന്നലെ കോടതിയില്‍ ഒരു കേസില്‍ ഹാജരായി പുറത്തേക്ക് വരുമ്പോഴായിരുന്നു അക്രമമുണ്ടായത്. അക്രമത്തില്‍ കാക്കരഞ്ജിത്തിന് പങ്കുണ്ടെന്നും പറയുന്നു.  കഴിഞ്ഞ ദിവസം നടന്ന പിടിച്ചുപറി കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഷിജുവാണ് ഒറ്റിക്കൊടുത്തതെന്നും ഇതിന്റെ പ്രതികാരമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
Next Story

RELATED STORIES

Share it