കോടതി തല്‍സമയം: അനുകൂലിച്ച്- കേന്ദ്രം

ന്യൂഡല്‍ഹി: കോടതി നടപടികളുടെ വീഡിയോ റിക്കാഡ് ചെയ്യുന്നതും തല്‍സമയം സംപ്രേഷണം ചെയ്യുന്നതും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍.
ചീഫ്ജസ്റ്റിസിന്റെ ബെഞ്ചിന്റെയും ഭരണഘടനാ ബെഞ്ചിന്റെയും നടപടികള്‍ ഇത്തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. കോടതി നടപടികള്‍ തല്‍സമയം കാണിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം ആവശ്യപ്പെട്ട്് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് സമര്‍പ്പിച്ച ഹരജിയാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെയുള്ളത്.
Next Story

RELATED STORIES

Share it