കോടതിവിധിക്കെതിരേ വിജിലന്‍സ് വകുപ്പ് അപ്പീല്‍ പോവും: ചെന്നിത്തല

കണ്ണൂര്‍: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് വകുപ്പിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്ന ചില പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ സാഹചര്യത്തില്‍ കോടതിവിധിക്കെതിരേ അപ്പീല്‍ പോവുന്ന കാര്യം ആലോചിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജിലന്‍സ് കോടതിയുടെ വിധിെക്കതിരേ സര്‍ക്കാര്‍ അപ്പീല്‍ പോവാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, വിജിലന്‍സിനെ ചോദ്യംചെയ്യപ്പെട്ടെന്ന നിലയില്‍ വസ്തുതകള്‍ വന്നതിനാല്‍ വിജിലന്‍സ് വകുപ്പ് അപ്പീല്‍ പോവുന്ന കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു ചെയ്യും. കോടതിവിധി വിജിലന്‍സിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യംചെയ്യുന്നതാണ്. വിജിലന്‍സിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോവുന്നതിന് ഈ വിധി പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമപരമായി എന്തുചെയ്യാന്‍ കഴിയുമെന്നു പരിശോധിച്ചുവരുകയാണ്. കേസില്‍ തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടു എന്നതുകൊണ്ട് മന്ത്രി കെ എം മാണി രാജിവയ്‌ക്കേണ്ടതില്ല. തുടരന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നില്ല.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ തന്റെ ഭാഗത്തുനിന്നോ അന്വേഷണ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു വി ന്‍സന്‍ എം പോള്‍ വഴങ്ങിയിട്ടില്ല. ബാര്‍ കോഴക്കേസില്‍ എഡിജിപി ജേക്കബ് തോമസിന് ഒരു അന്വേഷണച്ചുമതലയും നല്‍കിയിട്ടില്ല. ഇല്ലാത്ത കാര്യം പറഞ്ഞ് ആരും മഹത്ത്വം അടിച്ചേല്‍പ്പിക്കരുത്. ജേക്കബ് തോമസിനെതിരേ നടപടി വേണോയെന്ന കാര്യം പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it