Idukki local

കോടതിയില്‍ ഹാജരാവാതിരുന്ന 10 പ്രതികള്‍ പിടിയില്‍

തൊടുപുഴ: കേസില്‍പ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാതിരുന്ന പത്ത് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു.8 പേരെ തൊടുപുഴ എസ് ഐ അരുണ്‍ നാരായണ്‍ ആണ് പിടികുടിയത്.കരിങ്കുന്നം ഭാഗത്ത് നിന്നും രണ്ടുപേരെയാണ് തൊടുപുഴ ഡിവൈഎസ്പി ജി വേണുവിന്റെ ഷാഡോപോലിസ് പിടികൂടിയത്.കരിങ്കുന്നം പഴയമറ്റം പാമ്പനാല്‍ അരുണ്‍,വഴിത്തല കുണിഞ്ഞി പൊശനാക്കുഴിയില്‍ മാത്യു എന്നിവരെയാണ് ഷാഡോ എസ്‌ഐ ടി ആര്‍ രാജന്‍, എഎസ്‌ഐ അശോകന്‍,അരുണ്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇരുവര്‍ക്കെതിരെയും കരിങ്കുന്നം സ്‌റ്റേഷനിലാണ് കേസ് നിലവില്‍ ഉള്ളത്. ഇടുക്കി എസ് പി കെ വി ജോസഫിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പ്രതികള്‍ക്ക് വേണ്ടി പരിശോധന നടത്തിയത്. ഇലക്ഷന്‍ അടുത്തു വരുന്നതിനാല്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് തൊടുപുഴ പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it