Flash News

കോടതിയിലെ അക്രമം : സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു, അഭിഭാഷകര്‍ക്കെതിരെ നടപടിയുണ്ടാവും

കോടതിയിലെ അക്രമം : സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു, അഭിഭാഷകര്‍ക്കെതിരെ നടപടിയുണ്ടാവും
X
supremecourtന്യൂഡല്‍ഹി : പാട്യാല ഹൗസ് കോടതിയില്‍ ഇന്നലെ നടന്ന അക്രമസംഭവങ്ങളില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. കോടതിയിലെ ക്രമസമാധാന നിലയെക്കുറിച്ച് നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ച സുപ്രീംകോടതി വിഷയം ആളിക്കത്തിക്കുന്ന തരത്തില്‍ പ്രസ്താവനകളിറക്കരുതെന്ന് അഭിഭാഷകരോട് ആവശ്യപ്പെട്ടു.
പാട്യാല ഹൗസ് കോടതിയില്‍ അക്രമമഴിച്ചുവിട്ട അഭിഭാഷകര്‍ക്കെതിരായ സുപ്രീം കോടതിയുടെ നടപടിഇന്നുണ്ടാകും. ഇന്നലെയുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അഞ്ചംഗസമിതിയുടെ റിപോര്‍ട്ട് പരിശോധിച്ച ശേഷമാകും നടപടി. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെ റിപോര്‍ട്ട് നല്‍കുവാനാണ് സമിതിയോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നുച്ചയോടെ സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് നല്‍കുവാന്‍ ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാറോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വിചാരണ പാട്യാല ഹൗസ് കോടതിയക്ക് പുറത്തേക്ക് മാറ്റണമെന്ന അപേക്ഷ തെറ്റായ സൂചനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി തള്ളി.
അതിനിടെ, പാട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമങ്ങളെ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ അപലപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പാട്യാല ഹൗസ് കോടതിയിലെ ബാര്‍കൗണ്‍സിലിനോട് ഇക്കാര്യത്തില്‍ റിപോര്‍ട്ട് ആവശ്യപ്പെടുമെന്നും ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.



Next Story

RELATED STORIES

Share it