കോടതിയലക്ഷ്യ നടപടികള്‍ റദ്ദാക്കാന്‍ അഡ്വ. ബി എ ആളൂര്‍ കോടതിയില്‍

കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് തനിക്ക് എതിരേ സ്വീകരിച്ച കോടതിയലക്ഷ്യ നടപടികള്‍ റദ്ദാക്കാന്‍ അഡ്വ. ബി എ ആളൂര്‍ ഹൈക്കോടതിയെ സമീപിച്ചു.
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്കു വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകനായിരുന്ന ആളൂര്‍ ജഡ്ജിക്കെതിരേ മോശമായ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതി കോടതിയലക്ഷ്യക്കേസിലുള്ള തുടര്‍ നടപടിക്കായി ഹൈക്കോടതിക്കു റഫര്‍ ചെയ്തിരുന്നു. കേസ് ഇനി അടുത്ത ദിവസം പരിഗണിക്കും.
Next Story

RELATED STORIES

Share it