'കോടതിയലക്ഷ്യം : വിജയ് മല്യയുടെ സാന്നിധ്യം ഉറപ്പാക്കണം'
BY fousiya sidheek11 May 2017 3:05 AM GMT
fousiya sidheek11 May 2017 3:05 AM GMT
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷാവിധിയുടെ വാദം ജൂലൈ 10നു കേ ള്‍ക്കുമ്പോള്‍ വിജയ് മല്യയുടെ സാന്നിധ്യം സുനിശ്ചിതമായും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിനു സുപ്രിംകോടതി നിര്‍ദേശം. ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന മല്യയോട് സ്വത്തുവിവരങ്ങള്‍ കോടതി മുമ്പാകെ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മല്യ എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കൂടാതെ 40 മില്യന്‍ യുഎസ് ഡോളര്‍ തന്റെ മൂന്നു മക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ട് കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ മറികടക്കുകയും ചെയ്തു. 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ മല്യയും കിങ്ഫിഷര്‍ എയര്‍ലൈന്‍സും കുറ്റക്കാരായിരിക്കെ മല്യയെ കൈമാറാന്‍ ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വിധിപ്പകര്‍പ്പ് കോടതി മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT