കോടതിയലക്ഷ്യം: ജേക്കബ് തോമസിന്റെ ഹരജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: തനിക്കെതിരായി കേരള ഹൈക്കോടതിയില്‍ നടക്കുന്ന കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹരജിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജരാവുന്നത്.
അതേസമയം, കേസില്‍ സ്‌റ്റേ അനുവദിക്കരുതെന്ന് ഹൈക്കോടതിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ഇന്ന് ആവശ്യപ്പെട്ടേക്കും. ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതും അവ മാധ്യമങ്ങള്‍ മുഖേന പ്രചരിപ്പിച്ചതും കോടതിയലക്ഷ്യമാണ്. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതിയലക്ഷ്യക്കേസ് സ്‌റ്റേ ചെയ്യരുതെന്നായിരിക്കും അദ്ദേഹം ആവശ്യപ്പെടുക.
Next Story

RELATED STORIES

Share it