കോടതിമുറിയില്‍ വെടിവയ്പ്; പോലിസുകാരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോടതിമുറിയില്‍ ഉണ്ടായ വെടിവയ്പില്‍ പോലിസുകാരന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11 മണിക്ക് കാര്‍ക്കാഡൂമ കോടതിയിലാണ് സംഭവം. ഡല്‍ഹി പോലിസിന്റെ മൂന്നാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രാംകുമാറാണ് മരിച്ചത്. അക്രമിസംഘത്തില്‍പ്പെട്ട നാലു യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു.
മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുനില്‍ ഗുപ്ത തലനാരിഴയ്ക്കാണ് വെടിവയ്പില്‍ നിന്ന് രക്ഷപ്പെട്ടത്. വെടിയുണ്ട അദ്ദേഹത്തിന്റെ കസേരയ്ക്കടുത്തുകൂടി പിന്നിലുള്ള ഭിത്തി തുളച്ചു പാഞ്ഞതായി പോലിസ് പറഞ്ഞു. മരിച്ച പോലിസുകാരന്റെ കുടുംബത്തിനു ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കോടതിയില്‍ വിചാരണയ്‌ക്കെത്തിയ ഇര്‍ഫാന്‍ എന്ന ഖായ്‌നി പഹല്‍വാന്‍ ആണ് പരിക്കേറ്റവരില്‍ ഒരാള്‍. അയാളുടെ കാവലിനെത്തിയതായിരുന്നു മരിച്ച പോലിസുകാരന്‍.
അക്രമികളില്‍ ചിലര്‍ പ്രായപൂര്‍ത്തിയെത്താത്തവരാണെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലാപൂരിലും പരിസരത്തുമുള്ളവരാണിവര്‍.
Next Story

RELATED STORIES

Share it