palakkad local

കോച്ച് ഫാക്ടറി സെയില്‍ പങ്കാളിത്തത്തോടെയെന്ന് കേന്ദ്രമന്ത്രി

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിയില്‍ പങ്കാളിത്തം വഹിക്കാന്‍ സെയില്‍ സന്നദ്ധമാണെന്ന് സ്റ്റീല്‍ വകുപ്പ് മന്ത്രി നരേന്ദ്രസിങ്ങ് ടോമര്‍ അറിയിച്ചു. മുഖ്യമന്ത്രിയും എ ബി രാജേഷ്.എംപിയും എം കെ രാഘവന്‍ എംപിയും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിവരം അറിയിച്ചത്.

റെയില്‍വേ നോമിനേഷന്‍ അടിസ്ഥാനത്തില്‍ സെയിലിന് പങ്കാളിത്തം അനുവദിക്കുകയും ഉല്‍പ്പാദിപ്പിക്കുന്ന കോച്ചുകള്‍ റെയില്‍വേ വാങ്ങുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേ മന്ത്രിയുമായി ഈ വിഷയം സംസാരിക്കണമെന്ന ആവശ്യം സ്റ്റീല്‍ മന്ത്രി അംഗീകരിച്ചു. റെയില്‍ ബജറ്റിന് മുന്നോടിയായി നിവേദനം കൊടുക്കുന്നതിന് മന്ത്രിയെ സന്ദര്‍ശിച്ച എം ബി രാജേഷ് എംപി സെയിലിന്റെ പങ്കാളിത്തത്തെക്കുറിച്ച് റെയില്‍ മന്ത്രിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം അനുകൂല സമീപനമാണ് സ്വീകരിച്ചത്.

മുഖ്യമന്ത്രിയോടൊപ്പം വീണ്ടും വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയുമുണ്ടായി. ഇനി റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള അനുകൂല നടപടിയാണുണ്ടാവേണ്ടത്. മന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെടകയാണെങ്കില്‍ സെയിലിന്റെ പങ്കാളിത്തത്തോടെ കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാനാവുമെന്ന് എം പി അറിയിച്ചു.
Next Story

RELATED STORIES

Share it