കോച്ചുകള്‍ കേരളത്തിനു കൈമാറി; 12ന് കൊച്ചിയില്‍ എത്തും

കൊച്ചി: കൊച്ചി മെട്രോക്കായുള്ള കാത്തിരിപ്പിനു വിരാമം. 12ന് മെട്രോയുടെ കോച്ചുകള്‍ കൊച്ചിയിലെത്തും. കോച്ചുകളുമായി ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ നിന്ന് കൂറ്റന്‍ ട്രെയിലറുക ള്‍ പുറപ്പെട്ടുകഴിഞ്ഞു. മൂന്ന് ട്രെയിലറുകളിലായാണ് കോച്ചുകള്‍ കൊച്ചിയിലെത്തിക്കുന്നത്.
ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള വ്യവസായശാലയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു മെട്രോകോച്ചുകള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനു കൈമാറി.
കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, ഡിഎംആര്‍ഡി എംഡി മങ്കുസിങ്, അ ല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പങ്കെടുത്തു. ഇന്ത്യയില്‍ നിര്‍മിച്ചതില്‍ ഏറ്റവും നൂതന സൗകര്യങ്ങളുള്ള കോച്ചുകളാണിത്.
കഴിഞ്ഞ മാര്‍ച്ച് 21നാണ് ആന്ധപ്രദേശിലെ ശ്രീസിറ്റിയില്‍ മെട്രോ കോച്ചുകളുടെ നിര്‍മാണം തുടങ്ങിയത്. ഒമ്പതു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 12ന് കോച്ചുകള്‍ മെട്രോയുടെ മുട്ടം യാര്‍ഡില്‍ എത്തും. ഇവിടെവച്ചാണ് കോച്ചുകള്‍ പരസ്പരം കൂട്ടിയോജിപ്പിക്കുക. തുടര്‍ന്ന് 23ന് പരീക്ഷണ ഓട്ടം തുടങ്ങും. മുട്ടം യാര്‍ഡില്‍ തയ്യാറാക്കുന്ന ഒരു കിലോമീറ്റര്‍ ട്രാക്കിലായിരിക്കും മെട്രോ ട്രെയിനിന്റെ ആദ്യ ഓട്ടം.
ആദ്യഘട്ടത്തില്‍ യാര്‍ഡിനകത്തെ ഓട്ടത്തിനു ശേഷമായിരിക്കും പാളത്തിലൂടെയുള്ള പരീക്ഷണം. ഫെബ്രുവരി മുതല്‍ ആലുവയില്‍ നിന്ന് തുടര്‍ച്ചയായി പരീക്ഷണ ഓട്ടമുണ്ടാവും. മൂന്ന് കോച്ചുകള്‍ അടങ്ങുന്നതാണ് മെട്രോ ട്രെയിന്‍.
Next Story

RELATED STORIES

Share it