കോങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി പന്തളം സുധാകരന് സ്വീകരണം നല്കി
BY Sumeera SMR5 April 2016 5:27 AM GMT
Sumeera SMR5 April 2016 5:27 AM GMT
പാലക്കാട്: കോങ്ങാട് മണ്ഡലത്തിലെ നിയുക്ത യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇന്നലെ വൈകീട്ട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പന്തളം സുധാകരന് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. പറളി-കോങ്ങാട് ബ്ലോക്ക് പ്രസിഡന്റുമാരായ ഗോകുല്‍ദാസ്, എന്‍ ദിവാകരന് എന്നിവരുടെ നേതൃത്വത്തില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിച്ച് ജില്ലാ കോണ്‍ഗ്രസ് ഓഫിസിലെത്തിക്കുകയും ഡി സി സി ഓഫിസില്‍ ഷാഫി പറമ്പില്‍ എം എല്‍ എ, യു ഡി എഫ് ചെയര്മാന് എ രാമസ്വാമി, കെ പി സി സി സെക്രട്ടറിമാരായ സി ചന്ദ്രന്, വി കെ ശ്രീകണ്ഠന്, എ തങ്കപ്പന്, പി ബാലഗോപാല്‍, ഡി സി സി ഭാരവാഹികളായ എ സുമേഷ്, അച്യുതന് നായര്‍, എ ബാലന്, എം അയ്യപ്പന് മാസ്റ്റര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ഐ കുമാരി എന്നിവരുടെ നേതൃത്വത്തില്‍ ഹാര്‍ദ്ദമായ സ്വീകരണം നല്‍കുകയും ചെയ്തു. പി എച്ച് മുസ്തഫ, എസ് എ റഹ്മാന്, വി മോഹന്‍, ചിറക്കാട് മണി ഉള്‍പ്പെടെ ധാരാളം യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT