കോംഗോ: പ്രസിഡന്റ കബിലയ്‌ക്കെതിരേ പ്രതിഷേധം

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ (ഡിആര്‍സി) പ്രസിഡന്റ് ജോസഫ് കബിലയുടെ കാലാവധി വര്‍ധിപ്പിക്കുന്നതിനെതിരേ പ്രതിഷേധം. ദേശവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിനു പേര്‍ പങ്കാളികളായി. ഭരണകാലാവധി കഴിഞ്ഞശേഷവും കബില കാവല്‍ പ്രസിഡന്റായി തുടരുന്നതിനു ഭരണഘടനാ കോടതി അംഗീകാരം നല്‍കിയിരുന്നു. ഈ നടപടി പിന്‍വലിക്കണമെന്നും കബിലയുടെ കാലാവധി അവസാനിക്കുന്ന ഡിസംബറില്‍ പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചില നഗരങ്ങളില്‍ പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുന്നതിനു സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേ സമയം റാലികള്‍ക്കുള്ള വിലക്ക് സര്‍ക്കാര്‍ നീക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടു. ആക്രമണങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് ഡിആര്‍സി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it