Flash News

കോംഗോയില്‍ സൈനിക വിമാനം തകര്‍ന്നു; 12 മരണം



കിന്‍ഷാസ: ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ സൈനികവിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 12 പേരും മരിച്ചതായി പ്രതിരോധമന്ത്രി ക്രിസ്പിന്‍ അതാമ അറിയിച്ചു. കിഴക്കന്‍ നഗരമായ ബുകാവുലേക്ക് പറക്കുകയായിരുന്ന അന്റൊണോവ് 12 ചരക്കുവിമാനമാണ് അപകടത്തില്‍പെട്ടത്. തലസ്ഥാനമായ കിന്‍ഷാസയിലെ എന്‍ദ്ജിലി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിനു തീപ്പിടിച്ചതായും തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരില്‍ കോംഗോ സ്വദേശികളും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it