palakkad local

കൊഴിഞ്ഞാമ്പാറ പോലിസിനെതിരേപ്രതിഷേധവുമായി സിപിഎം

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ പോലിസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്റ്റേഷനിലെത്തി. ഇന്നലെ വൈകീട്ടാണ് സിപിഎം ചിറ്റൂര്‍ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ കൊഴിഞ്ഞാമ്പാറ സ്‌റ്റേഷനിലെത്തിയത്. സംഭവമറിഞ്ഞതോടെ 200 ഓളം പ്രവര്‍ത്തകരും സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി. വിവരം അറിഞ്ഞ് പാലക്കാട് ഡിവൈഎസ്പി കെ എല്‍ രാധാകൃഷ്ണന്‍, കസബ സിഐ ഹരിപ്രസാദ്, ചിറ്റൂര്‍ സിഐ വി ഹംസ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ കുറച്ച്  ദിവസങ്ങളിലായി  യുവാക്കളെ ചോദ്യം ചെയ്യാനെന്ന പേരില്‍ പിടികൂടി മര്‍ദ്ദിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷിക്കാനാണ് സ്‌റ്റേഷനിലെത്തിയതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പരാതിയുള്ള വിഷയങ്ങളില്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കാനും തീരുമാനമായി. കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മുഖ്യയകണ്ണിയെ പിടികൂടുന്നതിനായി വണ്ണാമയിലെ യുവാവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നുവെന്നും അല്ലാതെ ആരേയും മര്‍ദ്ദിച്ചിട്ടിലെന്നും എസ്‌ഐ പറഞ്ഞു.
Next Story

RELATED STORIES

Share it