Flash News

കൊള്ളയടിക്കാന്‍ എസ്ബിഐ, ഓരോ ഇടപാടിനും ഫീസ്, പ്രതിഷേധത്തെത്തുടര്‍ന്ന് ഇളവ്

കൊള്ളയടിക്കാന്‍ എസ്ബിഐ, ഓരോ ഇടപാടിനും ഫീസ്, പ്രതിഷേധത്തെത്തുടര്‍ന്ന് ഇളവ്
X


ന്യൂഡല്‍ഹി : ഉപഭോക്താക്കളെ കൊള്ളയടിക്കും വിധം സേവനങ്ങള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ എസ് ബി ഐ ഒരുങ്ങുന്നു. സൗജന്യ സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കുവാനും ഓരോ എടിഎം ഇടപാടിനും ചാര്‍ജ് ഈടാക്കുവാനുമാണ് തീരുമാനിച്ചതെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനത്തില്‍ ഇളവ് വരുത്താന്‍ ബാങ്ക് തയ്യാറായി.
ഓരോ എടിഎം ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുവാനുള്ള തീരുമാനം തിരുത്തി നാല് ഇടപാടുകള്‍ സൗജന്യമായി നല്‍കുവാനും അതിനു് ശേഷമുള്ള ഇടപാടുകള്‍ക്കോരോന്നിനും 25 രൂപ വീതം ഈടാക്കാനും ബാങ്ക് തീരുമാനിച്ചതായി അറിയിച്ചു.

ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായി നല്‍കിവരുന്നത് ഇതോടെ ഇല്ലാതാകും. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിലൂടെ പണമുണ്ടാക്കാനും തീരുമാനമുണ്ട്്. ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ പരമാവധി അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ചും ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ചും  ഈടാക്കാനാണ് തീരുമാനം.
ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തും. ജൂണ്‍ ഒന്നു മുതലാണ് പുതിയ ചാര്‍ജുകള്‍ നിലവില്‍ വരിക.

[related]
Next Story

RELATED STORIES

Share it