കൊളീജിയം സംവിധാനം;  എതിര്‍പ്പ് തുടരുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തോട് തനിക്കുള്ള എതിര്‍പ്പ് തുടരുമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കൊളീജിയം സംവിധാനം പോരായ്മകള്‍ നിറഞ്ഞതാണ്. നിഷ്പക്ഷമായ നീതിന്യായ സംവിധാനമാണ് രാജ്യത്തിന് ആവശ്യം. ഏറ്റവും പ്രധാനം ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ്.
ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ വിഷയത്തില്‍ കോടതിയുമായി കേന്ദ്രസര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല. സുപ്രിംകോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഒരു ദേശീയ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.
ജഡ്ജിമാരുടെ നിയമനത്തിനു സുപ്രിംകോടതി ചീഫ്ജസ്റ്റിസ് അടങ്ങുന്ന അഞ്ചംഗ കൊളീജിയത്തിനു പകരം പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും നിര്‍ദേശിക്കുന്ന രണ്ടംഗങ്ങള്‍ അടങ്ങുന്ന ഏഴംഗ സമിതിയായ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കം സുപ്രിംകോടതി റദ്ദാക്കുകയും കൊളീജിയം സംവിധാനം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിലാണ് അരുണ്‍ ജെയ്റ്റ്‌ലി വിമര്‍ശിച്ചിരുന്നത്.
Next Story

RELATED STORIES

Share it