Flash News

കൊളീജിയം ശുപാര്‍ശ തള്ളിയത് സംഭവിക്കാന്‍ പാടില്ലാത്തത്: ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശകള്‍ സര്‍ക്കാര്‍ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ജോസഫ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇതുവരെ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാന്‍ ഇടയാക്കിയതും അതുകൊണ്ടാണ്. കൊളീജിയം സമര്‍പ്പിച്ച പേരുകള്‍ സര്‍ക്കാര്‍ തിരുത്തിയതും ചില പേരുകള്‍ എഴുതിച്ചേര്‍ത്തതുമെല്ലാം അസാധാരണമാണ്. കൊളീജിയം അടുത്തയാഴ്ച വീണ്ടും യോഗം ചേരും. അതിനുശേഷം കൂടുതല്‍ നിലപാടുകള്‍ അറിയിക്കാമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. സുപ്രിംകോടതി ജഡ്ജിയായി കൊളീജിയം നല്‍കിയ കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. അതേസമയം, കെ എം ജോസഫിനൊപ്പം ശുപാര്‍ശ ചെയ്യപ്പെട്ട ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിക്കുകയും ചെയ്തു.
2016ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ എം ജോസഫായിരുന്നു. ഈ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
Next Story

RELATED STORIES

Share it