Flash News

കൊളീജിയം : ശുപാര്‍ശ ചോദ്യം ചെയ്യുന്ന ഹരജി തള്ളി



ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദേശിക്കുന്നതില്‍ നിന്നു സുപ്രിംകോടതി കൊളീജിയത്തെ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ പുനര്‍വാദം കേള്‍ക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹിമ കൊഹ്ലി, സംഗീതാ ദിംഗ്ര സെഹ്്ഗാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. മാര്‍ച്ച് ഒന്നിന് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആര്‍ പി ലുത്ര എന്ന അഭിഭാഷകനാണ് ഹരജി നല്‍കിയത്. നിലവില്‍ സുപ്രിംകോടതി കൊളീജിയം നിര്‍ദേശിച്ച ജഡ്ജിമാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍, ഈ സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു നേരത്തേ നല്‍കിയ ഹരജിയിലെ ആവശ്യം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തന്റെ വാദങ്ങള്‍ കേട്ടില്ലെന്നും അതിനാല്‍ പുനര്‍വാദം കേള്‍ക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പുതിയ ഹരജി നല്‍കിയത്. ഹരജി ഹൈക്കോടതി തള്ളി.
Next Story

RELATED STORIES

Share it