കൊളീജിയം ശുപാര്‍ശക്കെതിരേ ചീഫ് ജസ്റ്റിസിന് ജഡ്ജിയുടെ കത്ത്

ന്യൂഡല്‍ഹി: പരസ്യമായ പൊട്ടിത്തെറിയിലേക്കു നീങ്ങിയ സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും പുകയുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിയായ സൂര്യകാന്തിനെ ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്ത കൊളീജിയത്തിന്റെ തീരുമാനത്തിനെതിരേ സുപ്രിംകോടതി ജഡ്ജി—യായ എ കെ ഗോയല്‍ ആണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു കത്തെഴുതിയത്.
ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസായി പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജി സൂര്യകാന്തിനെ ശുപാര്‍ശ ചെയ്ത നടപടി ശരിയായതെല്ലെന്നാണ് എ കെ ഗോയാല്‍ കത്തില്‍ പറയുന്നത്. ഹരിയാന പഞ്ചാബ് ഹൈക്കോടതിയില്‍ ജ. എ കെ ഗോയലിന്റെ സഹോദരന്‍ എ കെ മിത്തലാണ് സീനിയറെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇക്കാര്യം ജനുവരി 10ന് ചേര്‍ന്ന സുപ്രിംകോടതി കൊളീജിയം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജ. എ കെ മിത്തലിനേക്കാളും യോഗ്യനായത് ജ. സൂര്യകാന്ത് ആണെന്നാണ് കൊളീജിയം ചൂണ്ടിക്കാണിച്ചിരുന്നത്.
Next Story

RELATED STORIES

Share it