Flash News

കൊളീജിയം : നടപടികള്‍ വൈകുന്നു ; കേന്ദ്രത്തിന് നോട്ടീസ്



ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം രൂപീകരിക്കുന്നതിനു മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട നടപടികള്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതി നോട്ടീസ്. കൊളീജിയം സംവിധാനം രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖയുടെ (എംഒപി) കരട് തയ്യാറാക്കി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിന് അയച്ചുകൊടുത്തിരുന്നു. കരടില്‍ യാതൊരു മാറ്റവും വരുത്തേണ്ടെന്നാണ് കൊളീജിയത്തിന്റെ നിലപാട്. എന്നാല്‍, എംഒപിക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അന്തിമരൂപം സര്‍ക്കാര്‍ തിരിച്ചയച്ചുകൊടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥിരം ഹൈക്കോടതികളിലും സുപ്രിംകോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിന്റെ സാധുത ചോദ്യംചെയ്ത് അഭിഭാഷകനായ ആര്‍ കെ ലൂത്ര നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് നോട്ടീസ് അയച്ചത്.
Next Story

RELATED STORIES

Share it