Flash News

കൊളീജിയം തുടരും, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന്   കൊളീജിയം സംവിധാനത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കി. കമ്മീഷന്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കൊളീജിയം സംവിധാനം നവീകരിക്കുവാന്‍ നിര്‍ദേശിച്ചു. അതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ നിയമനത്തിന് 22 വര്‍ഷമായി തുടരുന്ന കൊളീജിയം സംവിധാനം തുടരണമെന്നാണ് കോടതി നിര്‍ദേശം. കൊളീജിയത്തിന്റെ പ്രവര്‍ത്തനത്തില്‍ സുപ്രീംകോടതി തന്നെ സുതാര്യത കൊണ്ടുവരുമെന്നും കോടതി വ്യക്തമാക്കി. 2014 ഡിസംബര്‍ 31 നാണ് കൊളീജിയം സംവിധാനത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിലവില്‍ വന്നത്.
Next Story

RELATED STORIES

Share it