Flash News

കൊളംബിയ : മണ്ണിടിച്ചിലില്‍ 14 മരണം



ബൊഗോട്ട: പടിഞ്ഞാറന്‍ കൊളംബിയയിലെ മാനിസലേസില്‍ മണ്ണിടിച്ചിലില്‍ മൂന്നുകുട്ടികളടക്കം 14പേര്‍ മരിച്ചു. 20 പേരെ കാണാതായി. ശക്തമായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലെന്ന് പ്രാദേശിക ഭരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 75ലധികം വീടുകള്‍ മഴയിലും മണ്ണിടിച്ചിലിലുമായി പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായും അവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it