Flash News

കൊളംബിയയോട് പൊരുതി വീണു; ഇന്ത്യ അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് പുറത്ത്

കൊളംബിയയോട് പൊരുതി വീണു; ഇന്ത്യ അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് പുറത്ത്
X



ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് വിരാമം. നിര്‍ണായക മല്‍സരത്തില്‍ കരുത്തരായ കൊളംബിയയോട് 2-1 ന് പൊരുതി വീണതോടെയാണ് ആതിഥേയരായ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വിരാമമായത്. ഗോളൊഴിഞ്ഞ ഒന്നാം പകുതിക്ക് ശേഷം 49ാം മിനിറ്റില്‍ കൊളംബിയ മുന്നിലെത്തിയെങ്കിലും 82ാം മിനിറ്റില്‍ ഇന്ത്യ സമനില പിടിച്ചു. പക്ഷേ ഇന്ത്യയുടെ സമനില ഘോഷങ്ങള്‍ക്ക് തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഗോള്‍മടക്കി കൊളംബിയ വിജയം പിടിച്ചെടുക്കുകയായിരുന്നു.
49ാം മിനിറ്റില്‍ പെനലോസ് റാജയാണ് കൊളംബിയ്ക്കായി അക്കൗണ്ട് തുറന്നത്. 4-4-1-1 ശൈലിയില്‍ ബൂട്ട് കെട്ടിയ ഇന്ത്യക്ക് വേണ്ടി ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത് ജീക്‌സണ്‍ തൗനോജമാണ്. 83ാം മിനിറ്റില്‍ പെനലോസാണ് കൊളംബിയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്. ആദ്യ മല്‍സരത്തില്‍ അമേരിക്കയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റ ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മല്‍സരം 12ാം തീയതി ഘാനയോടാണ്.
അതേ സമയം ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തിയ പരാഗ്വെ രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. രണ്ട് സെല്‍ഫ് ഗോള്‍ സമ്മാനിച്ച ശേഷമാണ് പരാഗ്വെ ഉജ്വല തിരിച്ചുവരവ് നടത്തിയത്.
മറ്റ് മല്‍സരങ്ങളില്‍ ഘാനയെ ഒരു ഗോളിന് തളച്ച് അമേരിക്കയും രണ്ടാം റൗണ്ട് സാധ്യതകള്‍ സജീവമാക്കി. 75ാം മിനിറ്റില്‍ അക്കിനോലയാണ് യുഎസ്എയുടെ വിജയ ഗോള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ മാലി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കിയേയും തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it