Environment

കൊളംബിയയില്‍ സ്വര്‍ണത്തവളയെ കണ്ടെത്തി

കൊളംബിയയില്‍ സ്വര്‍ണത്തവളയെ കണ്ടെത്തി
X
golden-frog

ന്യൂയോര്‍ക്ക്: കൊളംബിയയിലെ ആന്‍ഡീസല്‍ മേഘവനങ്ങളില്‍ ഇളം സ്വര്‍ണനിറത്തിലുള്ള തവളയുടെ പുതിയ വര്‍ഗത്തെ ഗവേഷകര്‍ കണ്ടെത്തി. പ്രിസ്റ്റിമാല്‍റിസ് ഡൊറാഡോ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ഡൊറാഡോ എന്നാല്‍ സ്പാനിഷ് ഭാഷയില്‍ സ്വ ര്‍ണം എന്നാണര്‍ഥം. കൊളംബിയ തലസ്ഥാനനഗരിയില്‍ നിന്ന് 10 മൈല്‍ കിഴക്ക് ചിങ്‌സാ നാഷനല്‍ പാര്‍ക്കിനു സമീപത്തുള്ള കുറ്റിക്കാട്ടിലാണ് ഇവയെ കണ്ടെത്തിയത്. ഒരു മെട്രോപോളിറ്റ ന്‍ നഗരമധ്യത്തില്‍ ഇത്തരമൊരു ജൈവവൈവിധ്യം കണ്ടെത്തിയത് ആവാസവ്യവസ്ഥയിലെ പുതിയ കണ്ടെത്തലുകള്‍ക്ക് തുടക്കം കുറിക്കുമെന്ന് സ്മിത്ത് സോണിയന്‍ ട്രോപിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷകനായ ആന്‍ഡ്രൂ ക്രോഫോര്‍ഡ് പറഞ്ഞു. കണ്ടെത്തിയ സ്വര്‍ണത്തവള ഉഭയജീവി കുടുംബത്തിലെ ഏറ്റവും ചെറുതാണെന്നും ആംഫിബിയ റെപ്റ്റീലിയ എന്ന ജേണലില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it