Flash News

കൊല്‍ക്കത്ത നിയമസഭാ മാര്‍ച്ചിനിടെ സംഘര്‍ഷം ; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്



കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഓഫിസിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തി.സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍, പോലിസ്്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്താകെ അരാജകത്വവും തൊഴിലില്ലായ്മയുമാണെന്നും പറഞ്ഞാണ് പ്രതിഷേധം നടത്തിയത്. ബംഗാളില്‍ ജനാധിപത്യമില്ലെന്നതിന്റെ തെളിവാണ് പോലിസിന്റെ ആക്രമണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബോസ് പറഞ്ഞു. സഫഌന്‍ റോഡിലെ ലാത്തിച്ചാര്‍ജിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ കൊല്‍ക്കത്ത പ്രസ്‌ക്ലബ്ബ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it