Flash News

കൊല്‍ക്കത്തയ്ക്ക് 129 റണ്‍സ് വിജയ ലക്ഷ്യം ; ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 128 റണ്‍സ്



ബംഗളൂരു: ഐപിഎല്ലിലെ ഫൈനല്‍ ബര്‍ത്തുറപ്പിക്കാന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്തയ്ക്ക് 129 റണ്‍സ് വേണം. മഴക്കാറുകള്‍ മൂടിയ ബംഗളൂരു ചിന്ന സ്വാമി മൈതാനത്ത് കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ ഇടിമിന്നല്‍ വേഗത്തില്‍ പന്തെറിഞ്ഞപ്പോള്‍ പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിരയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 128 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 37 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോററായപ്പോള്‍ കെയ്ന്‍ വില്യംസണ്‍ (24) വിജയ് ശങ്കര്‍(22) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം പുറത്തെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി  നദാന്‍ കോള്‍ട്ടര്‍ നെയ്ല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം മുതലേ കാലിടറി. ഈ സീസണില്‍ മികച്ച ഓപണിങ് കൂട്ടുകെട്ട് പുറത്തെടുക്കുന്ന ശിഖാര്‍ ധവാനും ഡേവിഡ് വാര്‍ണറും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. സ്വിങും പേസും ചിന്ന സ്വാമി മൈതാനത്തെ കയ്യടക്കിയപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിന് വേഗത കുറഞ്ഞു. ഉമേഷ് യാദവിനെ സിക്‌സര്‍ പറത്താനുള്ള ധവാന്റെ(11) ശ്രമം റോബിന്‍ ഉത്തപ്പയുടെ കൈകളില്‍ സുരക്ഷിതമായി അവസാനിച്ചു. ധവാന്‍ മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 4.2    ഓവറില്‍ ഒരു വിക്കറ്റിന് 25 എന്ന നിലയിലായിരുന്നു.രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന കെയ്ന്‍ വില്യംസണും(24) വാര്‍ണറും ചേര്‍ന്ന് ഹൈദരാബാദിന് വേണ്ടി ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുര്‍ത്തിയത്. 26 പന്തില്‍ രണ്ട്് ഫോറും ഒരു സിക്‌സറും സഹിതം 24 റണ്‍സെടുത്ത വില്യംസണെ കോള്‍ട്ടര്‍ നെയ്ല്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ 35 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും സഹിതം 37 റണ്‍സെടുത്ത വാര്‍ണറെ പീയൂഷ് ചൗള ക്ലീന്‍ ബൗള്‍ഡും ചെയ്തപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡ് 12 .2 ഓവറില്‍ മൂന്ന് വിക്കറ്റിന് 75 എന്ന നിലയിലേക്ക് വീണു.  മധ്യനിരയില്‍ യുവരാജ് സിങും(9), നമാന്‍ ഓജയും(16) മികവു കാട്ടാതെ മടങ്ങിയപ്പോള്‍ ഹൈദരാബാദിന്റെ സ്‌കോര്‍ബോര്‍ഡിന് ഒച്ചിഴയും വേഗമായി. നിര്‍ണായക സമയത്ത് 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം 22 റണ്‍സെടുത്ത വിജയ് ശങ്കറാണ് ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിനെ 120 കടത്തിയത്. ഹൈദരാബാദിന്റെ ബാറ്റിങ് തീര്‍ന്നതോടെ മൈതാനത്ത് മഴയും പെയ്തു തുടങ്ങി.
Next Story

RELATED STORIES

Share it