Sports

കൊല്‍ക്കത്തയെ നോര്‍ത്ത് ഈസ്റ്റ് വീഴ്ത്തി

ഗുവാഹത്തി: കളംനിറഞ്ഞു കളിച്ച നിലവിലെ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നോര്‍ത്ത് ഈസ്റ്റ് വീഴ്ത്തി. ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ത്രസിപ്പിക്കുന്ന ജയമാണ് നോര്‍ത്ത് ഈസ്റ്റ് നേടിയത്. 77ാം മിനിറ്റില്‍ അര്‍ജന്റീന സ്‌ട്രൈക്കര്‍ നികോളാസ് വെലസിന്റെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍. റീബൗണ്ടില്‍ നിന്നാണ് താരം ലക്ഷ്യംകണ്ടത്. ഇടതുമൂലയിലൂടെ കുതിച്ചെത്തി വെലസ് നല്‍കിയ ക്രോസില്‍ സഞ്ജു പ്രദാന്‍ ഷോട്ടുതിര്‍ത്തെങ്കിലും അത്‌ലറ്റികോ ഗോളി കുത്തിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് വെലസ് ഇടംകാല്‍ ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
കളിയിലുടനീളം കൊല്‍ക്കത്തയ്ക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലഭിച്ച ഗോളവസരങ്ങള്‍ അവര്‍ക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല. നോര്‍ത്ത് ഈസ്റ്റാവട്ടെ കൗണ്ടര്‍അറ്റാക്കിങ് ഫുട്‌ബോളിലൂടെ കൊല്‍ക്കത്തയെ ഞെട്ടിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it