കൊല്‍ക്കത്തയും കടന്ന് ഡല്‍ഹി രണ്ടാമത്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെ അവസാന 10 മിനിറ്റില്‍ 10 പേരുമായി പോരാടി ഡല്‍ഹി ഡൈനാമോസിന് ഉജ്ജ്വല വിജയം. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ഇന്‍ജുറി ടൈമില്‍ ഗുസ്റ്റാവോ മാര്‍മെന്റിനി നേടിയ ഗോളാണ് ഡല്‍ഹിക്ക് വിജയം നേടിക്കൊടുത്തത്. വിജയത്തോടെ 12 പോയിന്റുമായി ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത ആറാം സ്ഥാനത്ത് തുടരുകയാണ്.
80ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട സൗവിക് ചക്രവര്‍ത്തി പുറത്തുപോയതിനെ തുടര്‍ന്ന് 10 പേരുമായാണ് ഡല്‍ഹി മല്‍സരം പൂര്‍ത്തിയാക്കിയത്. ലീഡ് നേടാനുള്ള ഇരു ടീമുകളുടേയും ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അധിക സമയത്താണ് ഡല്‍ഹിയുടെ വിജയഗോള്‍ പിറന്നത്. ബോക്‌സിന് പുറത്ത് ഫ്‌ലോറന്റ മലൂദ ഉയര്‍ത്തി നല്‍കിയ പന്ത് ഉ്ഗ്രന്‍ ഫിനിഷിങ്ങിലൂടെ മാര്‍മെന്റിനി് കൊല്‍ക്കത്ത ഗോളിയെ നിസ്സഹായനാക്കുകയായിരുന്നു. ലീഗില്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. മൂന്നിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായാണ് ഡല്‍ഹിയുടെ അടുത്ത മല്‍സരം.
Next Story

RELATED STORIES

Share it