കൊല്‍ക്കത്തയില്‍ മഴയുംഇന്ത്യയെ തോല്‍പ്പിച്ചു

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റിയില്‍ ആശ്വാസജയം നേടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ മഴ തല്ലിക്കെടുത്തി. ഇന്നലെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടക്കേണ്ടിയിരുന്ന മല്‍സരം മഴമൂലം ഒരോവര്‍ പോലും എറിയാനാവാതെ ഉപേക്ഷിക്കുകയായിരുന്നു.

ആദ്യ രണ്ടു ട്വന്റികളിലും ജയിച്ച് ദക്ഷിണാഫ്രിക്ക നേരത്തേ തന്നെ പരമ്പര 2-0ന് കൈക്കലാക്കിയിരുന്നു.ഇനി ഏകദിന പരമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്. ട്വന്റിയിലെ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ഏകദിനത്തില്‍ കണക്കുതീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ശക്തി പരീക്ഷിക്കുന്നത്. ഞായറാഴ്ച കാണ്‍പൂരിലാണ് ആദ്യ ഏകദിനം. ആദ്യ മല്‍ സരമൊഴികെ മറ്റുള്ള കളികളെ ല്ലാം ഡേ നൈറ്റാണ്.
Next Story

RELATED STORIES

Share it