കൊല്‍ക്കത്തയില്‍ പശുവിനൊപ്പം സെല്‍ഫിയെടുക്കാന്‍ മല്‍സരം
BY ajay G.A.G31 Dec 2015 8:18 AM GMT
X
ajay G.A.G31 Dec 2015 8:18 AM GMT
കൊല്‍ക്കത്ത : മകള്‍ക്കൊപ്പം സെല്‍ഫിക്കു ശേഷം ഇതാ വരുന്നു പശുവിനൊപ്പം സെല്‍ഫി. കൊല്‍ക്കത്തയിലെ ഗോ സേവാ പരിവാര്‍ എന്ന സന്നദ്ധസംഘടനയാണ് ഗോവധവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നഗരത്തില്‍ പശുവിനൊപ്പം സെല്‍ഫി മല്‍സരം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ ആരംഭിച്ച കാംപയിന്റെ ഭാഗമായി നിരവധിപേര്‍ പശുക്കളുമൊത്തുള്ള തങ്ങളുടെ സെല്‍ഫിയുമായി മല്സരത്തിനിറങ്ങിത്തിരിച്ചുകഴിഞ്ഞു. ഗോവധ നിരോധനത്തിനെതിരായ പ്രചാരണത്തിന്റെ പേരില്‍ സൗജന്യമായി പശുവിന്പാല് വിതരണം ചെയ്തും സംഘടന വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. സാമ്പത്തികവും വൈദ്യശാസ്ത്രപരവും സാംസ്കാരികവുമായ പശുമാഹാത്മ്യം പ്രചരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ ഗോവധമോ ബീഫ് കഴിക്കുന്നതോ നിരോധിച്ചിട്ടില്ല. അമ്മയോടും കുടുംബാംഗങ്ങള്‍ക്കുമൊക്കെ ഒപ്പം നിന്ന്് സെല്ഫിയെടുക്കാമെങ്കില് എന്തുകൊണ്ട്് ഏറെ ഉപകാരിയായ പശുവിനൊപ്പം ആയിക്കൂടാ എന്നാണ് സംഘാടകര്‍ ചോദിക്കുന്നത്്. ചിലര്‍ പശുവിനെ ചുംബിച്ചുകൊണ്ടും മറ്റുചിലര്‍ പശുവിനെ കെട്ടിപ്പിടിച്ചും മറ്റുചിലര്‍ പശുവിന്റെ കാലുപിടിച്ചുമൊക്കെയാണ് സെല്ഫിയെടുത്തിട്ടുള്ളത്്.
Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMT