Flash News

കൊല്‍ക്കത്തയിലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ



കൊല്‍ക്കത്ത: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിലെ വേദികളിലൊന്നായ കൊല്‍ക്കത്ത സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തില്‍ ആരാധകരെ സ്വാഗതം ചെയ്യാന്‍ കിസ്റ്റിയാനോ റൊണാള്‍ഡോയുടെ ശില്‍പം. പെനല്‍റ്റി എടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന റൊണാള്‍ഡോയാണ് ശില്‍പത്തിലുള്ളത്. സ്റ്റേഡിയത്തിന് പുറത്ത് നിര്‍മിച്ചിരിക്കുന്ന ഇതിഹാസ താരത്തിന്റെ ശില്‍പം രൂപകല്‍പ്പന ചെയ്തത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയാണ്. ഇന്ത്യയിലെ മികച്ച നിലവാരമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലൊന്നായ സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തില്‍ 100000ലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. എന്നാല്‍ ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 66,000 ആയി കാണികളുടെ എണ്ണം ഫിഫ പരിമിതപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it