Flash News

കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ഫഌറ്റുകള്‍ നല്‍കി



ന്യൂഡല്‍ഹി: ജോലിയിലിരിക്കെ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ബോളിവുഡ് നടന്‍ വിവേക് ഒബ്്‌റോയ് 25 ഫഌറ്റുകള്‍ സംഭാവന ചെയ്തു. മഹാരാഷ്ട്ര താനെയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പാര്‍പ്പിട പദ്ധതിയില്‍പ്പെട്ട ഫഌറ്റുകളാണ് നല്‍കിയത്. ഛത്തീസ്ഗഡിലെ സുക്്മയില്‍ മാവോവാദികള്‍ വധിച്ച മൂന്നു ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കടക്കം നാലു ഫഌറ്റുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞുവെന്ന് ഉന്നത സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബാക്കിയുള്ള ഫഌറ്റുകള്‍ ഉടന്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. വിവേക് ഒബ്‌റോയിക്ക് സിആര്‍പിഎഫ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഛത്തീസ്ഗഡില്‍ മാര്‍ച്ച് 11ന് നടന്ന മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അക്ഷയ്കുമാര്‍ ഒമ്പതു ലക്ഷം വീതം നല്‍കിയിരുന്നു. ഇവര്‍ക്ക് ഒളിംപിക്‌സ് വെങ്കല ജേതാവ് സൈന നെഹ്‌വാളും അരലക്ഷം രൂപ വീതം ധനസഹായം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it