കൊല്ലപ്പെട്ടത് മണ്ണാര്‍ക്കാട് സ്വദേശി

മണ്ണാര്‍ക്കാട്: പഞ്ചാബ് പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ച നിരഞ്ജന്‍കുമാര്‍ മണ്ണാര്‍ക്കാട് സ്വദേശി. എളമ്പുലാശ്ശേരി കളരിക്കല്‍ ശിവരാമന്റെയും പരേതയായ രാജേശ്വരിയുടെയും മകനാണ്. വര്‍ഷങ്ങളായി ബംഗളൂരുവിലാണു താമസം.
നിരഞ്ജന്റെ മൃതദേഹം ഇന്നലെ വൈകീട്ട് ഡല്‍ഹിയില്‍ എത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി നിരഞ്ജന്റെ സഹോദരന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. മൃതദേഹം എളമ്പുലാശ്ശേരി തറവാട്ടുവീട്ടില്‍ സംസ്‌കരിക്കാനുള്ള ഒരുക്കങ്ങള്‍ ചെറിയച്ഛന്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. എളമ്പുലാശ്ശേരിയിലെ കെഎയുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. എന്നാല്‍, മൃതദേഹം എളമ്പുലാശ്ശേരിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്നലെ വൈകീട്ടു വരെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ഭാര്യ: ഡോ. രാധിക. മകള്‍: വിസ്മയ. സഹോദരങ്ങള്‍: ഭാഗ്യലക്ഷ്മി (അധ്യാപിക, ബംഗളൂരു), ശരത് (എയര്‍ഫോഴ്‌സ്, ഡല്‍ഹി), ശശാങ്കന്‍ (എന്‍ജിനീയര്‍ ടിസിഎസ്, ബംഗളൂരു).
Next Story

RELATED STORIES

Share it