കൊല്ലത്ത് മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടിമരിച്ചു
BY swapna en27 Feb 2016 7:11 AM GMT
X
swapna en27 Feb 2016 7:11 AM GMT
കൊല്ലം: രണ്ടാംകുറ്റിക്കുസമീപം പൈനുംമൂട്ടില്‍ മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വേ ട്രാക്കിലിരുന്ന് സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതായാണ് പ്രാഥമിക വിവരം. ചേരിക്കാവ് കാക്കാന്റഴികത്ത് വിട്ടീല്‍ കുട്ടപ്പന്(മഹേഷ് 20), ആമച്ചി കോളനിയില്‍ നിയാസ് (25), പൈനുംവിളയില് വീട്ടില്‍ വിജയകുമാര്‍ ബേബി ദമ്പതികളുടെ മകന് വിജില്‍ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്.
കൊല്ലം ചെങ്കോട്ട പാതയിലാണ് അപകടമുണ്ടായത്. രാത്രി എട്ടരയോടെ കൊല്ലത്ത് എത്തേണ്ട പുനലൂര്‍ പാസഞ്ചര്‍ രാത്രി വൈകിയാണ് എത്തിയത്. ഇതറിയാതെ ട്രാക്കിലിരുന്ന് സംസാരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരോടൊപ്പം മറ്റാരെങ്കിലും ഉള്‍പ്പെട്ടോയെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് രാത്രി വൈകിയും പോലിസും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കിളികൊല്ലൂര്‍ പോലിസ് കേസെുത്തു. ഈ റൂട്ടില്‍ രാത്രിയുള്ള അവസാനത്തെ ട്രെയിനാണ് പുനലൂര്‍ പാസഞ്ചര്‍. ഇതുകഴിഞ്ഞാല്‍ പിന്നീട് രാവിലെ മാത്രമാണ് ട്രെയിനുള്ളത്. ഈ ട്രെയിന്‍ പോയി കാണുമെന്ന ധാരണയിലാണ് യുവാക്കള്‍ ട്രാക്കിലിരുന്ന് സംസാരിച്ചത്. ഇതാണ് അപകടത്തിനിടയാക്കിയത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT