Flash News

കൊല്ലത്ത് പാലം തകര്‍ന്ന് വീണ് മൂന്ന് മരണം; അമ്പതോളം പേര്‍ക്ക് പരിക്ക്‌

കൊല്ലത്ത് പാലം തകര്‍ന്ന് വീണ് മൂന്ന് മരണം; അമ്പതോളം പേര്‍ക്ക് പരിക്ക്‌
X


കൊല്ലം: ചവറ കെഎംഎംഎല്‍എംഎസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കമ്പനിയിലേക്ക് സമരം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. എഴുപതിലേറെ പേര്‍ വെള്ളത്തില്‍ വീണതായി വിവരമുണ്ട്. രാവിലെ കമ്പനിയുടെ മുമ്പിലെ ധര്‍ണയ്ക്ക് ശേഷം പ്രദേശവാസികളും സമരം മൂലം പുറത്ത് നിന്ന ജീവനക്കാരും ഒരുമിച്ച് പ്രവേശിച്ചത് മൂലമാണ് പാലം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ എല്ലാവരേയും കമ്പിനിയുടെ വാഹനങ്ങളിലും മറ്റും കരുനാഗപ്പള്ളി ചവറ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കമ്പനിയുടെ എല്ലാ ഉന്നതോദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ചെലവുകള്‍ കമ്പിനി വഹിക്കുമെന്ന് മാനേജിംങ്ങ് ഡയറക്ടര്‍ അറിയിച്ചു.

[related]
Next Story

RELATED STORIES

Share it