കൊല്ലത്ത് ദേശീയപാത ഉപരോധിച്ചു

കൊല്ലം: കൊല്ലം മൂതാക്കരയില്‍ മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ ദേശീയപാത ഉപരോധിച്ചു. കടലില്‍ കാണാതായ തങ്ങളുടെ ബന്ധുക്കളെ കണ്ടെത്തണമെന് ആവശ്യപ്പെട്ടാണ് വൈകീട്ടോടെ 100ഓളം സ്ത്രീകളും കുട്ടികളും ദേശീയപാത ഉപരോധിച്ചത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയടക്കമുള്ള കോ ണ്‍ഗ്രസ് നേതാക്കള്‍ ഉപരോധത്തിനു നേതൃത്വംനല്‍കി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയായിരുന്നു. പ്രതികൂല കാലാവസ്ഥയിലും കടലില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയതായും നാവിക, വ്യോമസേനകളുടെ കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സേവനം രക്ഷാപ്രവര്‍ത്തനത്തിലുള്ളതായും അദ്ദേഹം സമരക്കാരെ അറിയിച്ചു. വ്യക്തമായ വിവരങ്ങള്‍ അറിയുന്നില്ലെന്ന സമരക്കാരുടെ പരാതിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നീണ്ടകരയിലും അഴീക്കലും തങ്കശ്ശേരിയിലും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയതായി അറിയിച്ചു. തുടര്‍ന്നു സമരക്കാര്‍ ഉപരോധത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു.
Next Story

RELATED STORIES

Share it