Kollam Local

കൊല്ലത്തിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തും : മന്ത്രി



കൊല്ലം: കൊല്ലത്തിന്റെ അനന്തമായ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഷ്ടമുടിക്കായലിനായി പ്രത്യേക പദ്ധതി ആലോചനയിലുണ്ട്. പ്രസിഡന്റ്‌സ് ട്രോഫിജലോല്‍സവം ഫഌഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രാമത്തിന്റെ സൗന്ദര്യവല്‍കരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. കൊല്ലം ബീച്ചിന്റെ വികസനത്തിനായും നടപടി ആരംഭിച്ചിട്ടുണ്ട്. പരവൂര്‍ പൊഴിക്കര ബീച്ചിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it