palakkad local

കൊല്ലങ്കോട് ബീവറേജസില്‍ എക്‌സൈസ് ലേബല്‍ ഇല്ലാതെ മദ്യവില്‍പന

കൊല്ലങ്കോട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊല്ലങ്കോട് ബീവറേജ് മദ്യ വില്‍പനശാലയില്‍ ഇന്നലെ ഉച്ചയ്ക്ക് മദ്യ കുപ്പികള്‍ ഷോപ്പിലൂടെ കൊടുത്തതില്‍ എക്‌സൈസ് വകുപ്പിന്റെ സ്റ്റിക്കര്‍ ലേബല്‍ പതിക്കാതെയാണെന്ന് വ്യാപക പരാതി.
മദ്യം വാങ്ങിയവര്‍ വ്യാജമദ്യമാണോ എന്ന സംശയവുമായി രംഗത്തുവന്നു ബീവറേജ് ജീവനക്കാരോട് തട്ടിക്കയറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
എക്‌സൈസ് വകുപ്പിന്റെ ലേബല്‍ സ്റ്റിക്കര്‍ പതിക്കാതെ വില്‍പന നടത്തുന്ന വിവരം സ്ഥലം എംഎല്‍എയ്ക്ക് നാട്ടുകാര്‍ വിവരം നല്‍കിയതോടെ സംഭവത്തെ കുറിച്ച് അന്വോഷിക്കുകയും അധികൃതമായി വി ല്‍പന നടത്തിയാല്‍ നിയമ നടപടി എടുത്ത് അന്വേഷണം നടത്തുമെന്നും പറഞ്ഞതോടെ ഉച്ചയ്ക്ക്‌ശേഷം ലേബല്‍ സ്റ്റിക്കര്‍ പതിച്ചാണ് നല്‍കിയതെന്ന് മദ്യം വാങ്ങിയവര്‍ പറഞ്ഞു.
ഇന്നലെ സര്‍ക്കാരിന്റെ ഡിസല്റ്ററീസ് മദ്യമായ ജവാന്‍ ബ്രാന്റ് മദ്യം ജീവനക്കാര്‍ പിന്‍വാതിലൂടെ മുപ്പത് രൂപ അധികം വാങ്ങി വില്‍പന നടത്തുന്നതായും പറയുന്നു. ഒരു ദിവസം ലോഡ് ഇറക്കിയാല്‍ അടുത്ത ദിവസം തീര്‍ന്നു എന്ന മറുപടിയാണ് ജീവനക്കാര്‍ പറയുന്നത്. പിന്‍വാതിലിലൂടെ വന്‍ മദ്യവില്‍പനയാണ് കൊല്ലങ്കോട് ബീവറേജ് ഷോപ്പിലൂടെ നടക്കുന്നതെന്നും പറയുന്നു.
കഴിഞ്ഞ ഒരു മാസം മുമ്പ് എക്‌സൈസ് വകുപ്പ് പിടികൂടിയ ആനമാറി സ്വദേശിയില്‍ നിന്നും സര്‍ക്കാര്‍ ബീവറേജില്‍ നിന്നും വാങ്ങിയ അഞ്ഞൂറ് മില്ലി ലിറ്ററിന്റെ അളവില്‍ മുപ്പത് ലിറ്റര്‍ കുപ്പികള്‍ പിടികൂടിയിരുന്നു.
ബില്ല് നല്‍കാതെ അഡ്ജസ്റ്റ്‌മെന്റില്‍ കൊല്ലങ്കോട് ബീവറേജിയുടെ അനധികൃതമായി കച്ചവടക്കാര്‍ക്ക് മദ്യം നല്‍കുന്നതായി വ്യാപക പരാതി ഉയര്‍ന്ന നിലയില്‍ ഉന്നത ഉദ്യോഗസ്ഥരും പരിശോധന നടത്തി ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പിന്‍വാതിലുടെ അധികവില വാങ്ങി കച്ചവടം പൊടിപൊടിക്കുകയാണ് ജീവനക്കാര്‍.
ശമ്പളത്തിനെ പുറമെ അധിക വരുമാനവും വാങ്ങി ജീവനക്കാര്‍ സുഖിക്കുമ്പോള്‍ നടപടി എടുക്കാന്‍ മേലുദ്യോഗസ്ഥര്‍ മടി കാണിക്കരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാര്‍ ബീവറേജിലെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it