palakkad local

കൊല്ലങ്കോട് ഫയര്‍സ്‌റ്റേഷന്‍ നിര്‍മാണത്തിന് പച്ചക്കൊടി

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: കൊല്ലങ്കോട് ഫയര്‍സ്‌റ്റേഷന്‍ വേണമെന്ന മൂന്ന് പതിറ്റാണ്ടായുള്ള മുറവിളിക്ക് പരിഹാരമായി പദ്ധതി നടപ്പിലാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടി.
തെന്മലയോരത്ത് വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ചകിരി കമ്പനിയുടെ ഉല്‍പന്നങ്ങളും നിരവധി വീടുകള്‍, കുളം, കിണറുകള്‍, മീങ്കര, ചുള്ളിയാര്‍ ഡാമുകളില്‍ അപകടത്തില്‍പ്പെടുന്നരുടെ രക്ഷയ്ക്ക് ഏറെ സഹായകരമാകുന്നതായിരിക്കും കൊല്ലങ്കോട് ഫയര്‍സ്‌റ്റേഷന്‍. സര്‍ക്കാറിന്റെ ചുവപ്പുനാട കുരുക്കില്‍പ്പെട്ട കൊല്ലങ്കോട് ഫയര്‍സ്‌റ്റേഷന്‍ ഫയലിന് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.
വേനല്‍ കനക്കുന്നതോടെ ഏറ്റവും കൂടുതല്‍ അഗ്‌നിക്കിരയാകുന്ന പ്രദേശമാണ് കൊല്ലങ്കോടും തെന്മലയോര പ്രദേശവും. നെന്മാറ നിയോജക മണ്ഡലത്തിലെ നിരവധി പ്രദേശങ്ങില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഗ്‌നിക്കിരയായതിനാല്‍ കനത്ത നാശനഷ്ടവും ജീവഹാനിയും സംഭവിച്ചതിനാല്‍ ഫയര്‍ സ്‌റ്റേഷന്‍ കൊല്ലങ്കോട് വേണ്ടതിന്റെ ആവശ്യകത വി ചെന്താമരാക്ഷന്‍ എംഎല്‍എയ്ക്ക് ബോധ്യമായതിനെ തുടര്‍ന്നാണ് നിരന്തര ശ്രമഫലം മുഖേന അനുമതി ലഭിച്ചത്. ഇതിനായി കൊല്ലങ്കോട് വില്ലേജ് റീ സര്‍വ്വേ നമ്പര്‍ 523/11 സബ് ട്രഷറിയുടെ ഭാഗമായുള്ള 50 സെന്റ് സ്ഥലം ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന് പദ്ധതിക്കായി കൈമാറിയിരുന്നു.
നിയമസഭാ ചോദ്യോത്തര വേളയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഫയര്‍സ്‌റ്റേഷന്‍ അനുവദിക്കാം എന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ മറുപടി. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷിക്കുന്നതിനായി പദ്ധതി നടപ്പില്‍ വരുത്തണ്ട ആവശ്യകതയുടെ അടിസ്ഥാനത്തില്‍ വി ചെന്താമരാക്ഷന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പദ്ധതി പൂര്‍ത്തിയാക്കുന്നതിനായും നടപ്പില്‍ വരുത്തുന്നതിനുമായി 3.20 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ഭരണാനുമതി ലഭിച്ചതായി വി ചെന്താമരാക്ഷന്‍ എം എല്‍എ പറഞ്ഞു. കൊല്ലങ്കോട് ഫയര്‍സ്‌റ്റേഷന്റെ ആവശ്യകതയെകുറിച്ച് തേജസ് നിരന്തരം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it