palakkad local

കൊല്ലങ്കോട് ടൗണില്‍ കഞ്ചാവ് മാഫിയകളുടെ വിളയാട്ടം

കൊല്ലങ്കോട്: കഞ്ചാവ് മദ്യമാഫിയകള്‍ കൊല്ലങ്കോട് ടൗണില്‍ ഗുണ്ടാ പിരിവും ഭീഷണിയുമായി മുന്നേറുന്നതായി വ്യാപാര സ്ഥാപന ഉടമകള്‍ പറയുന്നു. സ്വകാര്യ ലോഡ്ജിന്റെ കയറി കയ്യേറ്റവും മദ്യപാനവും തുടങ്ങിയതോട് ലോഡ്ജ് ജീവനക്കാര്‍ എതിര്‍ത്തതോട് കൈയ്യാങ്കളിയിലെത്തി ജീവനക്കാരനെ ലോഡ്ജിന്റെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.
സമീപത്തുള്ള ഹോട്ടലില്‍ ഈ മാഫിയാ സഘം ഭീഷണിപ്പെടുത്തി ഭക്ഷണം വാങ്ങി പണം നല്‍കാതെ പോകുന്നതായും പറയുന്നു. സമീപത്തുള്ള പെട്ടിക്കടകളില്‍ നിന്നും സിഗരറ്റ് സോഢ ഉള്‍പ്പെടെ വാങ്ങി പണം നല്‍കാതെ പോകുന്നതായും പണം ചോദിച്ചാല്‍ അസഭ്യമായ ഭാഷയിലാണ് സംസാരിക്കുന്നതെന്നും പറയുന്നു. പോലീസിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് എത്തിയപ്പോള്‍ പ്രശനമുണ്ടാക്കിയ സംഘം ഓടി രക്ഷപ്പെട്ടു.ചീരണിയിലെ യുവാക്കളാണ് ഇവരെന്നും ഇതില്‍ ഒരാള്‍ കഞ്ചാവ് കേസില്‍ പിടിയിലാളാണെന്നും പറയപ്പെടുന്നു.
സിനിമാ ഷൂട്ടിംങ്ങ് സംബന്ധമായി ലോഡ്ജില്‍ മുറികള്‍ വാടയ്ക്ക് എടുക്കുന്നവര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തുന്ന സംഘമാണെന്നും കൊല്ലങ്കോട് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തി വരുന്നതായും ഇവര്‍ക്കെതിേര ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it