Flash News

കൊല്ലം വെടിക്കെട്ട് ദുരന്തം വന്ന വഴി

കൊല്ലം വെടിക്കെട്ട് ദുരന്തം വന്ന വഴി
X
2344

[related]

കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണ് കൊല്ലം പരവൂര്‍ പൂറ്റിങ്ങല്‍ ദേവീ ക്ഷേത്രം. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും ആചാരങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞാണ് ക്ഷേത്ര കമ്മിറ്റി വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ട് മല്‍സരം ഉണ്ടായിരിക്കുമെന്ന് പ്രത്യേകം നോട്ടിസും അടിച്ചിരുന്നു. രണ്ടു പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള വെടിക്കെട്ട് മല്‍സരമാണ് അപകടത്തിലേക്ക് നയിച്ചത്.
വര്‍ക്കല കൃഷ്ണന്‍ കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിക്കെട്ട് നടത്തിയത്. കഴക്കൂട്ടം സുരേന്ദ്രന്‍ അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയത്. ഇയാളുടെ വെടിക്കെട്ട് സാമഗ്രികള്‍ ഓട്ടോയില്‍ എത്തിച്ച് കമ്പപ്പുരയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലര്‍ച്ചെ മൂന്നരയോടെ പോലിസ് വെടിക്കെട്ട് അവസാനിപ്പിക്കാന്‍ കമ്മിറ്റി ഭാരവാഹികളോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം വെടിക്കെട്ട് കരാറുകാര്‍ക്ക് നല്‍കുന്നതിന് തൊട്ടുമുമ്പാണ് അപകടം.

notice

കമ്പപ്പുരയില്‍ നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്തേക്ക് കൊണ്ടുപോകവെ തൊഴിലാളികള്‍ക്കിടയിലേക്ക് സൂര്യകാന്തി എന്നുപേരുള്ള ഒരു തരം അമിട്ട് ലക്ഷ്യം തെറ്റി വീഴുകയായിരുന്നു. തുടര്‍ന്ന് നടന്ന സ്‌ഫോടനത്തില്‍ അമിട്ടിന്റെ ചീളുകള്‍ വീണ് കമ്പപ്പുരയ്ക്ക് തീപ്പിടിച്ച് തുടര്‍സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയായിരുന്നു. സമീപത്തെ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. അടുത്തുള്ള 30 വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി.
ക്ഷേത്രം കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും നിര്‍ബന്ധമായിരുന്നു വെടിക്കെട്ട് മല്‍സരം. ഒടുവില്‍ മല്‍സരം ചെന്നെത്തിച്ചത് 100ലേറെ പേരുടെ ജീവിനില്‍ അവസാനിച്ച്.
Next Story

RELATED STORIES

Share it