Kollam Local

കൊല്ലം ജില്ലാ പഞ്ചായത്ത് വീണ്ടും പുരസ്‌ക്കാര നിറവില്‍ : മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലം ജില്ലാപഞ്ചായത്തിന്



കൊല്ലം: 2015-16 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌ക്കാരം കൊല്ലം ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. 2013-14 -ല്‍ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും ദേശീയ പുരസ്‌ക്കാരവും, 2014-15 ല്‍ വീണ്ടും ദേശീയ പുരസ്‌ക്കാരവും നേടിയ ജില്ലാ പഞ്ചായത്ത്  ആരോഗ്യകേരളം അവാര്‍ഡ്, ഹരിതകേരളം അവാര്‍ഡ്, തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടി മികവിന്റെ സാക്ഷ്യപത്രമാവുന്നു. വിവിധ മേഖലകളില്‍ നടപ്പാക്കിയ നൂതന പദ്ധതികളാണ്  ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് പ്രസിഡന്റ് കെ ജഗദമ്മ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിക്‌ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അഞ്ച് വയസ്സുവരെയുള്ള കൃത്യമായ പ്രതിരോധ കുത്തിവയ്പ് ഉറപ്പുവരുത്തുന്ന സ്വപ്‌നച്ചിറക്, ആദിവാസി മേഖലയിലെ നവജാത ശിശുമരണം ഇല്ലാതാക്കുന്നതിനുള്ള പോഷകാഹാരവിതരണ പദ്ധതി, ജില്ലാ ആശുപത്രിയിലെ ഡയാലിസ് യൂനിറ്റ്, വിക്‌ടോറിയാ ആശുപത്രിയിലെ വന്ധ്യതാ നിവാരണ ക്ലിനിക്ക്, ജില്ലാ ആശുപത്രിയിലെ എംആര്‍ഐ സ്‌കാനിങ് മെഷീന്‍, ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള ധാന്യാമഌ പ്ലാന്റ്, തൈറോയിഡ് രോഗികള്‍ക്ക് ആശ്വാസമേകി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന തൈറോയിഡ് ഗവേഷണ കേന്ദ്രം, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക്  മികച്ച നേട്ടം കരസ്ഥമാക്കാന്‍ പ്രാപ്തമാക്കുന്നതരത്തിലുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി, പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്വയംതൊ—ഴില്‍ കണ്ടെത്തുന്നതിന് സഹായകകരമായ ശിങ്കാരിമേളം, പട്ടികജാതി കോളനികളില്‍ നടപ്പാക്കിവരുന്ന കാന്‍സര്‍ പരിശോധനാ ക്യാംപ്, ഭിന്നശേഷിയുള്ളവര്‍ക്കായി സൈഡ് വീലോടുകൂടിയ സ്‌കൂട്ടര്‍ വിതരണം, കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ സമഗ്ര നെല്‍കൃഷി വികസന പദ്ധതി, സീറോ ബജറ്റ് ഫാമിങ്, എഗ്ഗ് ടു എഗ്ഗ് പദ്ധതി, ഫാം ഫ്രഷ് മില്‍ക്ക്  പച്ചക്കറി വിത്തുത്പാദനം, സീഡ് വെന്‍ഡിങ് മെഷിന്‍ തുടങ്ങിയ പദ്ധതികള്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയുടെ പ്രശംസ പിടിച്ചുപറ്റിയതായി പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it