Districts

കൊല്ലം കോര്‍പറേഷനില്‍ എസ്ഡിപിഐ അക്കൗണ്ട് തുറന്നു

കൊല്ലം: കേരളത്തില്‍ ആദ്യമായി എസ്ഡിപിഐ ഒരു കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്നു. കൊല്ലം കോര്‍പറേഷനിലെ ചാത്തിനാംകുളം ഡിവിഷനില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ച എ നിസാറാണ് വിജയിച്ചത്. 1484 വോട്ടാണ് ഇദ്ദേഹം നേടിയത്. 1477 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥി ലളിതാഭായി അമ്മ രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫിന് 984ഉം യുഡിഎഫിന് 420 വോട്ടും മാത്രമാണ് ഇവിടെ നേടാനായത്.
എ നിസാര്‍ ഇതേ ഡിവിഷനിലെ മുന്‍ കൗണ്‍സിലറാണ്. 2005 ല്‍ ഇദ്ദേഹം ഇവിടെനിന്നു വിജയിച്ചിട്ടുണ്ട്. കഴിഞ്ഞതവണ വനിതാ സംവരണവാര്‍ഡായ ഇവിടെ ആര്‍എസ്പിയാണ് വിജയിച്ചത്. എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
എസ്ഡിപിഐയുടെ വിജയം മുന്നി ല്‍ കണ്ട് ഇത്തവണ എല്‍ഡിഎഫും യുഡിഎഫും ബിജെപിക്ക് വോട്ടു മറിച്ചതാണ് കഴിഞ്ഞതവണ നേടിയ 140 വോട്ടില്‍ നിന്ന് 1477 വോട്ടിലേക്ക് ബിജെപിയെത്താന്‍ കാരണമെന്ന് ആരോപണമുണ്ട്.
ഡിവിഷനില്‍ എസ്ഡിപിഐ നടത്തിയ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങള്‍ ന ല്‍കിയ അംഗീകാരമാണു തന്റെ വിജയമെന്ന് എ നിസാര്‍ തേജസിനോട് പറഞ്ഞു.
കൊല്ലം കോര്‍പറേഷന് പുറമെ ജില്ലയിലെ ആറ് പഞ്ചായത്ത് വാര്‍ഡുകളിലും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയം നേടി.
Next Story

RELATED STORIES

Share it