Kollam Local

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനംപ്രതികളെ കോടതിയില്‍ ഹാജരാക്കി; കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറി

കൊല്ലം: കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ പ്രതികളെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ ഹാജരാക്കി. ബംഗലുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന അബ്ബാസ് അലി, ഷംസൂണ്‍ കരിംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നലെ ഹാജരാക്കിയത്. ഇവര്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കി. റിമാന്‍ഡ് കാലാവധിയും കോടതി നീട്ടി. പ്രതികളെ ഇനി മാര്‍ച്ച് അഞ്ചിന് കോടതിയില്‍ ഹാജരാക്കണം.  മറ്റൊരു പ്രതിയായ ഷംസുദ്ദീനെ കൊല്ലത്തെത്തിച്ചിട്ടില്ല. കര്‍ണാടക പോലിസാണ് പ്രതികളെ കൊണ്ടുവന്നത്.2016 ജൂണ്‍ 15നാണ് കൊല്ലം കോടതിവളപ്പില്‍ സ്‌ഫോടനം ഉണ്ടായത്. മൈസൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ എന്‍ഐഎയാണ് പിടികൂടിയത്. ദക്ഷിണേന്ത്യയിലെ കോടതിവളപ്പുകളില്‍ ഉണ്ടായ സ്‌ഫോടനങ്ങളിലെ പ്രതികള്‍ ഇവരാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഏപ്രില്‍ ഏഴിനായിരുന്നു ചിറ്റൂര്‍ കോടതി വളപ്പിലെ സ്‌ഫോടനം. ആഗസ്ത് ഒന്നിന് മൈസൂരു, സെപ്തംബര്‍ 12ന് നെല്ലൂര്‍, നവംബര്‍ ഒന്നിന് മലപ്പുറം എന്നിവിടങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി.
Next Story

RELATED STORIES

Share it