malappuram local

കൊലപാതക ശ്രമം; പ്രതി അറസ്റ്റില്‍

മഞ്ചേരി: മദ്യം വാങ്ങാനെത്തിയയാളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. വണ്ടൂര്‍ കരുണാലയപ്പടി താമരശ്ശേരി വീട്ടില്‍ നവാസാണ് അറസ്റ്റിലായത്.
ഞായറാഴ്ച മഞ്ചേരി ബീവറേജസ് ഔട്‌ലെറ്റിന് മുമ്പിലാണ് സംഭവം. മഞ്ചേരി നെല്ലിപ്പമ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നെയ്യാറ്റിന്‍കര സ്വദേശി മനാസിന്റെ മകന്‍ രാജുവിനാണ് കുത്തേറ്റത്. വയറിനും കഴുത്തിനും കുത്തേറ്റ രാജുവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിക്കെതിരേ വധശ്രമത്തിന് കേസെടുത്ത പോലിസ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എസ്‌ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it