kannur local

കൊലപാതക രാഷ്ട്രീയത്തിനെതിരേ വാക്കുകളും വരകളുമായി കണ്ണൂരില്‍ സാംസ്‌കാരിക സായാഹ്നം

കണ്ണൂര്‍: കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനകീയാവബോധവുമായി പ്രമുഖരെ അണിനിരത്തി സാംസ്‌കാരിക സായാഹ്നം. ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പരിപാടി ഡോ. എം എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഭരിക്കുന്നവര്‍ പോലും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
വധശിക്ഷയെ എതിര്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി തന്നെയാണ് മനുഷ്യന്റെ തലയറുക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണാതെ ഒരു  പാര്‍ട്ടിക്കും നിലനില്‍ക്കാനാവില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍കൊള്ളാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിനെതിരേ ചിത്രകാരന്മാരും ശില്‍പികളും തങ്ങളുടെ സൃഷ്ടികളിലൂടെ പ്രതിഷേധിച്ചു. കണ്ണൂരില്‍ നടക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്നല്ല, അരാഷ്ട്രീയ കൊലപാതകമെന്നാണ് വിളിക്കേണ്ടതെന്ന് അധ്യക്ഷത വഹിച്ച കൂട്ടായ്മയുടെ ചെയര്‍മാന്‍ എന്‍ ശശിധരന്‍ പറഞ്ഞു. സന്തോഷ് എച്ചിക്കാനം, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വി എസ് അനില്‍കുമാര്‍,  സിത്താര എസ്, കവി പി എന്‍ ഗോപീകൃഷ്ണന്‍, ശിവദാസ് പുറമേരി, ഡോ. ഡി സുരേന്ദ്രനാഥ്, മനോജ് കാന, കെ രാമചന്ദ്രന്‍, വി കെ റീന, വി കെ പ്രഭാകരന്‍ സംസാരിച്ചു.ചിത്രകലാ കൂട്ടായ്മ കബിത മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. ഗണേഷ് കുമാര്‍ കുഞ്ഞിമംഗലം, ദിലീപ് കീഴൂര്‍, ഉണ്ണികൃഷ്ണന്‍ ആതിര, നിരജ്ഞന, ശശികുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it